എമിറേറ്റ്‌സ് തിരുവനന്തപുരത്ത് നിന്ന് അധിക സര്‍വീസുകള്‍ നടത്തും

എമിറേറ്റ്‌സ് തിരുവനന്തപുരത്ത് നിന്ന് അധിക സര്‍വീസുകള്‍ നടത്തും
Spread the love

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ച സാഹചര്യത്തിൽ ഗൾഫിലേക്കുള്ള യാത്രക്കാർക്കായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എമിറേറ്റ്സ് അധിക സർവീസ് നടത്തും 10, 11, 12 തീയതികളിലായിരിക്കും അധിക സർവീസുകൾ. രാവിലെ 6.15നു ദുബായിൽ നിന്നും തിരിക്കുന്ന EK8532 വിമാനം ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. ഉച്ചയ്ക്ക് 1.25നു തിരുവനന്തപുരത്തു നിന്ന് തിരിക്കുന്ന EK8533 വിമാനം ദുബായിൽ വൈകീട്ട് 3.55 നു എത്തുന്നതായിരിക്കും.

രാവിലെ 9.20നു ദുബായിൽ നിന്നും തിരിക്കുന്ന EK8530 വിമാനം വൈകീട്ട് 3.05 നു തിരുവനന്തപുരത്തു എത്തും. വൈകീട്ട് 4.30നു തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കുന്ന വിമാനം വൈകീട്ട് 7 മണിയോട് കൂടി ദുബായിൽ എത്തുന്നതായിരിക്കും. കൊച്ചി വിമാനത്താവളം അടച്ചതിനാൽ ബാധിക്കപെട്ട എമിറേറ്റ്സ് വിമാനങ്ങളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് വിവരങ്ങൾ അറിയുവാനായി +91 9167073333 അല്ലെങ്കിൽ +91 9167003333 എന്ന ഹെൽപ് ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. ഷെഡ്യൂളുകളെക്കുറിച്ചറിയാൻ യാത്രക്കാർക്ക് www.emirates.com സന്ദർശിക്കാവുന്നതാണ്.

Admin

Admin

9909969099
Right Click Disabled!