കാലവര്‍ഷക്കെടുതി നാടൊന്നിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി; ഇതുവരെ 80 ഉരുള്‍പൊട്ടലുണ്ടായി

കാലവര്‍ഷക്കെടുതി നാടൊന്നിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി; ഇതുവരെ 80 ഉരുള്‍പൊട്ടലുണ്ടായി

എല്ലാ ജില്ലകളിലും സമഗ്രമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്ന് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലവർഷക്കെടുതി നാടൊന്നിച്ച് നേരിടുമെന്നും തെറ്റായ പ്രചാരണങ്ങൾ നടത്തി ആളുകളെ ഭീതിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 80 ഓളം ഉരുൾപ്പൊട്ടലുകളാണ് രണ്ട് ദിവസത്തിനിടെ ഉണ്ടായത്. കവളപ്പാറ ഭൂതാനം കോളനിയിലും വയനാട് മേപ്പാടി പുത്തുമലയിലുമാണ് വലിയ ആഘാതമുണ്ടാക്കിയ ഉരുൾപൊട്ടലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മലപ്പുറം വാണിയമ്പലം മുണ്ടേരി ഭാഗത്ത് ഇരുന്നൂറോളം കുടുംബങ്ങളും ഏതാനും ജീവനക്കാരും കുടുങ്ങിയിട്ടുണ്ട്. അവിടെ ഭക്ഷണത്തിന് ഇപ്പോൾ ബുദ്ധിമുട്ടില്ലെങ്കിലും കൂടുതൽ സമയം വൈകുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഹെലികോപ്ടർ വഴി ഇവർക്ക് ഭക്ഷണം എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുഴയുടെ ഒഴുക്ക് ശക്തിപ്പെടുന്നതാണ് ഇങ്ങോട്ടെത്തുന്നതിന് പ്രധാനതടസ്സം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സ്വന്തം ജീവൻ മറന്ന് കൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ വകുപ്പ് ജീവനക്കാരും അർപ്പണബോധത്തോടെ തങ്ങളുടെ ചുമതല നിറവേറ്റുന്നുണ്ട്. അത്തരമൊരു ദൗത്യത്തിനിടെയാണ് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ ബൈജുവിന് ജീവൻ നഷ്ടമായത്….

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Right Click Disabled!