രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനങ്ങൾക്ക് ഇന്ധനം നൽകിയില്ല; 3 പമ്പുകൾ പിടിച്ചെടുത്ത് ഫുൾടാങ്കടിച്ച് സൈന്യം

രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനങ്ങൾക്ക് ഇന്ധനം നൽകിയില്ല; 3 പമ്പുകൾ പിടിച്ചെടുത്ത് ഫുൾടാങ്കടിച്ച്   സൈന്യം

കല്‍പ്പറ്റ: വയനാട്ടിൽ രക്ഷാ പ്രവർത്തനത്തിനെത്തിയ സൈനിക വാഹനങ്ങൾക്ക് ഇന്ധനം നൽകാൻ വിസമ്മതിച്ച് പമ്പുടമകൾ. സുൽത്താൻ ബത്തേരിയിലെ മൂന്ന് പമ്പുകളാണ് വാഹനങ്ങൾക്ക് ഡീസൽ നൽകാൻ തയാറാകാതിരുന്നത്. ഒടുവിൽ ദുരന്ത നിവാരണത്തില്‍ സേനക്കുള്ള പ്രത്യേക അധികാരമുപയോഗിച്ച് സൈന്യം പമ്പുകള്‍ കസ്റ്റഡിയിലെടുത്തു.

പണം ലഭിക്കുന്നതിന് ഗ്യാരണ്ടി ഇല്ലെന്നും റവന്യൂ വകുപ്പ് രസീത് നല്‍കിയിട്ടില്ലെന്നും പറഞ്ഞാണ് പമ്പുടമകൾ ഇന്ധനം നനിഷേധിച്ചത്. ഇന്ധനത്തിനായി രണ്ട് തവണ സൈനിക ഉദ്യോഗസ്ഥര്‍ സംസാരിച്ചെങ്കിലും ഉടമകള്‍ വഴങ്ങിയില്ല. ഇതേത്തുടർന്നാണ് സൈന്യം പെട്രോള്‍ പമ്പുകള്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനമടിച്ച ശേഷമാണ് സൈന്യം ദുരന്ത മേഖലകളിലേക്കു പോയത്.

കാലാവസ്ഥയും ഭൂപ്രകൃതിയും പരിഗണിച്ച്  ഓഫ് റോഡിലും സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങളുമായാണ്  വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തിയത്.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Right Click Disabled!