ഷൊര്‍ണൂര്‍ -കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല

ഷൊര്‍ണൂര്‍ -കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല
Spread the love

ഷൊര്‍ണൂര്‍ -കോഴിക്കോട് പാതയിൽ ഇന്നും ട്രെയിൻ സർവീസില്ല. തുടർച്ചയായ  നാലാം ദിവസമാണ് ഈ പാതയിൽ ഗതാഗതം തടസപ്പെടുന്നത്. ഫറോക്ക് പാലത്തിൽ വെള്ളം കയറുകയും കാരക്കാട് മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. ഇതേത്തുടർന്ന് ചില ട്രെയിനുകൾ റദ്ദാക്കുകയും മറ്റു ചിലവ വഴിമാറ്റി വിടുകയും ചെയ്തിട്ടുണ്ട്.

തൃശൂര്‍ കണ്ണൂര്‍, കോഴിക്കോട് തൃശൂര്‍, തൃശൂര്‍ കോഴിക്കോട് പാസഞ്ചറുകള്‍ റദ്ദാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി , കണ്ണൂര്‍ – ആലപ്പുഴ, മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്.

തിരുനല്‍വേലിജാംനഗര്‍ എക്‌സ്പ്രസ് മംഗളൂരുവില്‍ നിന്ന് പുറപ്പെടും. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, നാഗര്‍കോവില്‍- മംഗളുരു ഏറനാട്, നാഗര്‍കോവില്‍- മംഗളുരു പരശുറാം എക്പ്രസുകള്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി, തിരുവനന്തപുരം – വെരാവല്‍ എക്‌സ്പ്രസുകള്‍ സാധാരണ മംഗളുരുവില്‍ എത്തുന്ന സമയത്ത് അവിടെ നിന്ന് പുറപ്പെടും. സമ്പര്‍ക് ക്രാന്തി, മംഗള എക്‌സ്പ്രസുകള്‍ പാലക്കാട് വഴി സര്‍വീസ് നടത്തും.

Admin

Admin

9909969099
Right Click Disabled!